ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പെരുമണ്ണ പഴയകാലത്ത് അറിയപ്പെട്ടിരുന്നത് എടക്കോട്ട് പാടം എന്ന പേരിലായിരുന്നു പേര് സൂചിപ്പിക്കുന്നത് പോലെ സമൃദ്ധമായ നെൽപ്പാടങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയായിരുന്നു. പെരുമയർന്ന പേര് കേട്ട മണ്ണ് കൃഷിയും എന്നറിഞ്ഞവർ പെരുമണ്ണ എന്നും വിളിച്ചതാവാം കൃഷിയും കൈ തൊഴിലുകളും ഒരു സാംസ്കാരിക പൈതൃകമാണ് പെരുമണ്ണക്ക് ഉള്ളത്.
2000 ആണ് പെരുവയൽ പഞ്ചായത്തിൽ നിന്ന് പെരുമണ്ണ പഞ്ചായത്ത് വേർപ്പെട്ട ഉണ്ടാകുന്നത് പെരുമണ്ണയുടെ എല്ലാ ഭാഗങ്ങളിലും കാവുകളും കാവുകൾ കേന്ദ്രീകരിച്ച് ആചാര അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു മുല്ലമണ്ണ കണ്ടെ ഉത്സവങ്ങൾ കോഴിക്കോട് ജില്ലയ്ക്ക് അകത്തും പുറത്തും അന്നേ പ്രസിദ്ധമാണ്.
ചിങ്ങം മാസത്തിലാണ് ആ കാളപൂട്ട് നടന്നുവരുന്നത് നിരവധി നാടക കലാകാരന്മാരും സാഹിത്യപ്രതിഭകളും പെരുമണ്ണയ്ക്ക് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ് പെരുമണ്ണ ഒരു കാലത്ത് പ്രസിദ്ധമായിരുന്നു
ഒരുകാലത്ത് പെരുമണ്ണ ബീഡി തെറുപ്പിന് പ്രസിദ്ധമായിരുന്നു ബീഡി തൊഴിലാളികളുടെ തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ പ്രസ്ഥാനം ഇവിടുത്തെ വലിയ ശക്തിയായിരുന്നു കൈതോല, പനയോലഎന്നിവ കൊണ്ട് ആകർഷകമായ പായകളും കുട്ടകളും ഉണ്ടാക്കുന്ന കരകൗശല തൊഴിലാളികൾ ഈ പഞ്ചായത്തിൽ പല ഭാഗത്തും ഉണ്ടായിരുന്നു പട്ടികജാതി വിഭാഗത്തിൽ പെട്ടവരായിരുന്നു ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്
പെരുമണ്ണയുടെ എല്ലാ ഭാഗങ്ങളിലും കാവുകളും കാവുകൾ കേന്ദ്രീകരിച്ച് തിറയാട്ടങ്ങളും മറ്റും അനുഷ്ഠാന ആചാരങ്ങളും നടന്നുവരുന്നു. കൊയ്ത്തു കാലത്തിനുശേഷമാണ് ഉത്സവങ്ങൾ അരങ്ങേറുന്നത് നിരവധി സർപ്പക്കാവുകളും നമ്മുടെ നാട്ടിലുണ്ടായിരുന്നു ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യം വേണ്ടത്ര ഉൾക്കൊള്ളാതെ നാശോ മുഖമായി കൊണ്ടിരിക്കുന്നു വയലുകളിൽ ഉയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടുകൾ ഇപ്പോൾ അന്യ നിന്നു കൊണ്ടിരിക്കുന്നു ചിങ്ങമാസത്തിൽ ആരംഭിച്ച മകരമാസം വരെ നീണ്ടു നിന്നിരുന്ന കെട്ടിത്തെളി മത്സരങ്ങളും പെരുമണ്ണയിൽ ഉണ്ടായിരുന്നു നിരവധി നാടക കലാകാരന്മാരും മത്സരങ്ങളും പെരുമണ്ണയിൽ ഉണ്ടായിരുന്നു നിരവധി നാടക കലാകാരന്മാരും ഇവിടെ നിന്ന് ഉയർന്നു വന്നിട്ടുണ്ട്ടെ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
നാടകരംഗത്ത് എടുത്തു പറയാവുന്ന ഒരു പ്രതിഭയായിരുന്നു ഇ കാളിദാസൻ, പത്മൻ പന്തീരങ്കാവ് തുടങ്ങിയവർ രാഷ്ട്രീയ മേഖലകളിലും സാഹിത്യ മേഖലയിലും അറിയപ്പെടുന്ന പ്രതിഭകളാണ്.
ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച പാറപ്പുറത്ത് ഗോപാലൻ ഈ പ്രദേശത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ചു