സ്വരാജ് ട്രോഫി
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ 'സ്വരാജ് ട്രോഫി '5 തവണയാണ് നമ്മുടെ പെരുമണ്ണ പഞ്ചായത്തിനെ തേടിയെത്തിയത്.
പുരസ്കാരം നേടിയ സാമ്പത്തിക വർഷങ്ങള്‍ :-
രണ്ടാം സ്ഥാനം - 2017-18, 2019-20, 2020-21, 2022-23
ഒന്നാം സ്ഥാനം - 2024-25
പദ്ധതി വിഹിതം കൃത്യമായി വിനിയോഗിക്കൽ, മാതൃകാപരമായ ജനസേവനം, സുതാര്യമായ ധനകാര്യ മാനേജ്മെന്റ്, ജനകീയസൂത്രണ നടത്തിപ്പ്, നികുതി പിരിവിലെ കൃത്യത എന്നിവയാണ് പെരുമണ്ണയെ ഈ നേട്ടങ്ങളിലേക്ക് വീണ്ടും വീണ്ടും നയിച്ചത്. ഓരോ വർഷത്തെയും പുരസ്കാരം പഞ്ചായത്തിന്റെ വികസന മുന്നേറ്റങ്ങൾക്കുള്ള ജനകീയ അംഗീകാരമാണ്.