ഹരിത കര്‍മ്മ സേന

ബൾക്ക് വേസ്റ്റ് കലക്ഷൻ സെന്റർ 

 ശുചിത്വ കേരളം സാക്ഷാത്കരിക്കുന്നതിനായി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രധാന സംവിധാനങ്ങളിൽ ഒന്നാണ് ബൾക്ക് വേസ്റ്റ് കളക്ഷൻ സെന്റർ വീടുകൾ കടകൾ സ്ഥാപനങ്ങൾ വിവാഹ വീടുകൾ തുടങ്ങി ഇടങ്ങളിൽ നിന്നും ഉണ്ടാകുന്ന അജൈവമാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത് കൂടാതെ വിവാഹവീടുകൾ, കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ബൾക്ക് വേസ്റ്റ് കളക്ഷൻ സെന്ററിൽ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് ഇതിലൂടെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കി ശാസ്ത്രീയമായി സംസ്കരിക്കാനാകും 
 ഇൻഷുറൻസ് 2024 25 വർഷം മുതൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് 10 ലക്ഷം രൂപ വരെ ആക്സിഡന്റ് കവറേജ് ലഭിക്കുന്ന പോസ്റ്റൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത് വലിയൊരു സുരക്ഷാ നേട്ടമായി മാറിയിരിക്കുകയാണ് സമൂഹ ശുചിത്വത്തിനും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മുൻനിരയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് 

 നിയമങ്ങൾ

 ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി 2026 സംസ്ഥാന സർക്കാർ പുതിയ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ബൈലോ നടപ്പിലാക്കി ഇരിക്കുകയാണ് മാലിന്യ സംസ്കരണം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത് പുതിയ ബൈലോ പ്രകാരം വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കും നിർബന്ധമാക്കിയിട്ടുണ്ട് ജൈവമാലിന്യം അജൈവമാലിന്യം സാനിറ്ററി മാലിന്യം പ്രത്യേക പരിചരണം ആവശ്യമായ മാലിന്യം എന്നിവ പ്രത്യേകം തരംതിരിക്കണം തിരിക്കാത്ത മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയും ഇഴയും ഈ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ജനങ്ങളിൽ എത്തിച്ച് ശുചിത്വവും ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുകയാണ് 2026 പുതിയ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ബൈലയുടെ പ്രധാന ലക്ഷ്യം

 സിംഗിൾ വാട്സാപ്പ് നമ്പർ 

സംസ്ഥാന സർക്കാർ ശുചിത്വവും മാലിന്യ സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു സിംഗിൾ വാട്സാപ്പ് നമ്പർ അവതരിപ്പിക്കുന്നത് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ പ്ലാസ്റ്റിക് കത്തിക്കൽ മാലിന്യ ശേഖരണത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഇനി എളുപ്പത്തിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. 

Number-9446700800