തൂഫാൻ 2.0
തൂഫാൻ 2.0 തദ്ദേശം, ലഹരിക്കെതിരെ ജനസേന പഞ്ചായത്ത് തല പ്രഖ്യാപനം പോലീസ് ഡിപ്പാർട്ടുമെന്റുമായി സംയുക്തമായി യോജിച്ചുക്കൊണ്ട് 28/09/2026ന് രാവിലെ 11 മണിക്ക് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു .ഇതൊടാനുബന്ധിച്ചു പതാക ഉയർത്തൽ, ബോധവൽക്കരണ ക്ലാസ്സ്, തൂഫാൻ വളണ്ടിയർ പ്രഖ്യാപനം മുതലായവ നടന്നു. പ്രത്യേകം ഗ്രാമ സഭകൾ ചേർന്ന് വാർഡ് തലങ്ങളിൽ ലഹരിക്കെതിരെ പ്രവർത്തനം ശക്തമാക്കും. പോലീസ്, എക്സ്സൈസ് വകുപ്പുകളുമായി ചേർന്ന് ലഹരി നിർമാജനത്തിന് പ്രായോഗിക ക്യാമ്പയിൻ നടത്തും. ലഹരി വരുന്ന വഴി പ്രതിരോധിക്കുന്നതിനും പുതു തലമുറയെ കായികം - കല തുടങ്ങിയ മറ്റു ആസ്വാദന വഴികളിലേക്ക് തിരിച്ചു വിടുന്നതിനു അവശ്യമായ ഇടപെടൽ നടത്തും.
